കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയക്ക് ഇപ്പോള്‍ നല്ലകാലമാണെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശിതരൂര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഗുണകരമായ ഒട്ടേറെ പദ്ധതികളാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്‍റെ പദ്ധതികള്‍ . സബ്സിഡിയ്ക്ക് പകരം പാവപ്പെട്ടവര്‍ക്ക് പണം നല്‍കുന്ന ഡയറക്ട് കാഷ് ട്രാന്‍സ്ഫര്‍ സ്കീം അതിനുദാഹരണമാണ്. മന്ത്രിസഭയിലും പാര്‍ട്ടിയിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി കോണ്‍ഗ്രസും മന്ത്രിസഭയും ഉണര്‍വ് നേടിയിരിക്കുകയാണ്. കേരളത്തില്‍ ഐ ഐ ടിയും കോഴിക്കോട്ട് കേന്ദ്രീയവിദ്യാലയവും സ്ഥാപിക്കാനുള്ള ആവശ്യം പരിഗണനയിലുണ്ട്. പന്ത്രണ്ടാം പദ്ധതിയില്‍ നിര്‍ദ്ദിഷ്ട ഐഐടി ഉള്‍പ്പെടുത്താതും പ്ളാനിംഗ് കമ്മിഷന്‍ പണം വകയിരുത്താത്തതും ഐഐടി പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. പുതിയ ഐഐടി അനുവദിക്കുകയോ നിലവിലെ മികച്ച കോളജ് പരിഷ്കരിച്ച് ഐഐടി ആക്കി മാറ്റണോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post