Wednesday, September 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഷോഡശ സംസ്‌കാരങ്ങള്‍ – ഭാഗം 2

by Punnyabhumi Desk
Dec 15, 2012, 02:00 am IST
in സനാതനം

സ്വാമി പരമേശ്വരാനന്ദ സരസ്വതി

ഹിന്ദു ധര്‍മ്മപ്രകാരം മനുഷ്യജീവിതമെന്നുവച്ചാല്‍ ആദ്ധ്യാത്മികജീവിതമാണ്. അവന്‍ എങ്ങനെ ജീവിച്ചാലും ആദ്ധ്യാത്മിക ലക്ഷ്യത്തോടുകൂടിയല്ലെങ്കില്‍ അത് മനുഷ്യജീവിതമാകില്ല. അതിനാല്‍ വ്യക്തിയുടെ ആത്മീയോകര്‍ഷത്തിനും തദ്വാരാ കുടുംബ സമുദായസ്ഥലങ്ങളിലെ ഐക്യഭാവം ജ്വലിപ്പിക്കുന്നതിലും സംസ്‌കാരകര്‍മ്മങ്ങളെക്കൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഒരു ഔഷധം തയ്യാറാക്കാന്‍ പലവിധം മൂലികകള്‍ സംഭരിച്ച് ഓരോന്നും അതതിന്റെ പാകത്തില്‍ സംസ്‌കരിച്ചെടുത്ത് ചേര്‍ക്കുന്നതുപോലൊരു ജീവല്‍പ്രശ്‌നപദ്ധതിയാണിത്. ആദ്ധ്യാത്മിക ഉപചാരത്തിന്റെ സജ്ഞയാണ് സംസ്‌കാരമെന്നത്. ഈ സംസ്‌കാര സമ്പന്നതകൊണ്ടാണ് ഭാരതത്തെ സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠമെന്നും ഭാരതവാസികളെ ഭൂമിയിലെ ദേവതകള്‍ ഭൂസുരര്‍ എന്നും വിശേഷിപ്പിച്ചുപോന്നത്.

വ്യക്തിധര്‍മ്മം എങ്ങനെ സമഷ്ടിധര്‍മ്മത്തെ അവലംബിച്ച് നിലകൊള്ളുന്നുവോ അതുപോലെ വ്യക്തിസംസ്‌കാരത്തിന്റെ അവലംബവും സനാതന സംസ്‌കാരം തന്നെ. ഓരോയുഗ കാലദേശാവസ്ഥകളെ അനുസരിച്ച് ചടങ്ങുകള്‍ക്ക് വ്യത്യാസമുണ്ടാകാം. പക്ഷേ, ഭാവം ഒന്നുതന്നെ. ഭാവശുദ്ധിയും ശക്തിയും അനുസരിച്ചാണ് ഫലങ്ങള്‍ അനുഭവപ്പെടുക. ജീവനെ പടിപടിയായി പരമലക്ഷ്യത്തിലേക്ക് നയിക്കുവാന്‍ പ്രചോദനം നല്‍കുന്ന, മനുഷ്യജീവിതപന്ഥാവിലെ വൈദ്യുത ശക്തികേന്ദ്രമാണ് ഓരോ സംസ്‌കാരകര്‍മ്മവും. ഗര്‍ഭാദാനം, പുംസവനം, സീമന്തോന്നയനം, ജതകര്‍മ്മം, നാമകരണം, നിഷ്‌ക്രമണം, അന്നപ്രകാശനം, ചുഡാകര്‍മ്മം, ഉപനയനം, വ്യാദാരംഭം, സമാവര്‍ത്തനം, വിവാഹം, ഗ്രഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്‌കാരങ്ങളില്‍ ചിലത് ചടങ്ങുകളായിട്ടെങ്കിലും ഇന്ന് ആചരിക്കാറുണ്ട്. ശാസ്ത്രീയമായ വിധത്തില്‍ ചടങ്ങുകള്‍ സംസ്‌കാരകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ട ഫലപ്രാപ്തി സുനിശ്ചിതമാകും.

ഓരോ സംസ്‌കാരകര്‍മ്മത്തിന്റെയും ജീവനായി നിലകൊള്ളുന്നത് ആര്‍ക്കുവേണ്ടി അത് അന്വേഷിക്കുന്നുവോ ആ വ്യക്തിയുടെയും തത്സമയത്ത് സന്നിഹിതരായിരിക്കുന്ന ബന്ധുമിത്രാദികളുടെയും ഏകാഗ്രമായ ശ്രദ്ധയാണ്. ജീവിതകാലംമുഴുവന്‍ സഹായകമാകുന്ന ഒരു ശുഭമുദ്ര പതിപ്പിക്കുന്നവിധം ഓരോ കര്‍മ്മവും സംവിധാനം ചെയ്തിരിക്കുന്നു. ഈ പ്രക്രീയയുടെ മാദ്ധ്യമത്തില്‍ ആന്തരികവും ബാഹ്യവുമായ പവിത്രതയും ഭാവോജ്ജ്വലമായ ഉത്തേജനവും ഉളവാക്കുന്നു. ഈശ്വരസ്തുതി, പ്രാര്‍ത്ഥന, ഉപാസന, സ്വസ്തിവചനം, ശാന്തിപാഠം, സംസ്‌കാരകര്‍മ്മം, മംഗളാചരണം എന്ന ക്രമത്തിലാണ് ഓരോ സംസ്‌കാരകര്‍മ്മവും ചെയ്യേണ്ടത്.

ഇത്രയും സംസ്‌കാരപദ്ധതിയെ സംബന്ധിച്ച് പൊതുവായ കാര്യങ്ങളാണ്. ഉപാസനാക്രമങ്ങള്‍ പലവിധമുള്ളപ്പോള്‍ ഏതാണ് സ്വീകാര്യമെന്ന പ്രശ്‌നമുണ്ടാവാം. വേദവിധിപ്രകാരംതന്നെ പിലവധത്തില്‍ നടത്താറുണ്ട്.

വൈദികവും അവൈദികവുമായ ശാഖകളുണ്ട്. പുരോഹിതന്മാര്‍ തന്നെ പലവിധം അതിനാല്‍ വൈദികസംസ്‌കാരപദ്ധതിയെതന്നെ ഹിന്ദുക്കള്‍ക്കാകമാനം ഒരേപോലെ സ്വീകാര്യമാക്കാന്‍ മഹര്‍ഷി ദയാനന്ദസരസ്വതി ആവിഷ്‌കരിച്ചിട്ടുണ്ട്. അതും ആര്യസമാജപ്രചാരണത്തിന്റെ പ്രാബല്യത്തോളമേ പ്രചരിച്ചിട്ടുള്ളൂ. വേദമെന്തെന്നുപോലും നിശ്ചയമില്ലാത്ത ജനങ്ങള്‍ വേദമന്ത്രങ്ങള്‍ ഉച്ഛരിക്കുന്നതെങ്ങനെ? അതിനാല്‍ വേദസ്മരണയോടെ പ്രയോഗിക്കാവുന്ന പദ്ധതിയാണ് തല്‍ക്കാലം സാര്‍വ്വത്രികമായി നടപ്പാക്കുന്നത്. കര്‍മ്മത്തിന്റെ ആദ്യാവസാനം സൂത്രരൂപത്തിലുള്ളതും വൈദികസമ്പ്രദായത്തിന്റെ മര്‍മ്മം ദ്യോതിപ്പിക്കുന്നതുമായ വേദമന്ത്രങ്ങള്‍ അക്ഷരാഭ്യാസമുള്ളവര്‍ക്കുകൂടി എളുപ്പം പഠിക്കാവുന്നതാണ്. ഓരോ സംസ്‌കാരകര്‍മ്മത്തിന്റെയും ജീവസത്തായ സ്ഥാനം സംരക്ഷിച്ചുകൊണ്ട് അതു നടത്തുവാന്‍ സാധിക്കണം. സ്വല്പമായ ധര്‍മ്മാചരണംപോലും വലിയവിപത്തുക്കളില്‍നിന്ന് നമ്മെ രക്ഷിക്കുമെന്ന ഭഗത്‌വചനമാണിതിന് പ്രമാണം.

മുന്‍പറഞ്ഞ പതിനാറു ഷോഡശസംസ്‌കാരങ്ങളെക്കൂടാതെ പല ഉപസംസ്‌കാരങ്ങളും ധര്‍മ്മശാസ്ത്രത്തില്‍ വിധിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചാല്‍ ഷോഡശസംസ്‌കാരങ്ങളില്‍തന്നെ ചിലത് പില്‍ക്കാലത്ത് പ്രായോഗികമല്ലാതെ വരുന്നതായിക്കാണാം. ഉദാഹരണത്തിന് ആദ്യസംസ്‌കാരമായ ഗര്‍ഭധാനം തന്നെ ശരിയായ ബ്രഹ്മചര്യാശ്രമം നിലനിന്നിരുന്നകാലത്ത് വധൂവരന്‍മാര്‍ സമുദായത്തിന്റെ അനുവാദത്തോടും ആശീര്‍വാദത്തോടുംകൂടി ഗര്‍ഭോല്പദാനം നിര്‍വഹിച്ചിരുന്നു. ബ്രഹ്മചര്യക്രമം പാലിച്ചിരുന്നതുകൊണ്ടാവാം മനുഷ്യര്‍ ഊര്‍ദ്ധ്വരേതസികളാണ്. അപ്പോള്‍പിന്നെ അനിയന്ത്രിതമായ പിറവികളുണ്ടാകുന്ന പ്രശ്‌നമേയില്ലല്ലോ.

വൈദികസമ്പ്രദായം വ്യതിചലിച്ച ഘട്ടത്തില്‍ ബ്രഹ്മചര്യം കേവലം ചടങ്ങായി മാറുകയും ക്രമേണ നാമമാത്രമായിത്തീരുകയും ചെയ്തു. സമുദായഘടന ആകെപ്പാടെ മാറിയിരിക്കുന്ന ഇക്കാലത്ത് ഈ വൈദികസമ്പ്രദായം പരിഹസിക്കപ്പെട്ടുതുടങ്ങി. ഈ സ്ഥിതിവിശേഷത്തില്‍ ഏതാനും സംസ്‌കാരങ്ങള്‍ സംക്ഷേപമായി പരിചയപ്പെടുത്തുകയും ചടങ്ങുകളായിട്ടെങ്കിലും ഇന്നും ആചരിച്ചുവരുന്ന പുംസവനം അല്ലെങ്കില്‍ ഗര്‍ഭശുശ്രൂക്ഷ (അന്നപ്രകാശനം, നാമകരണം, വിദ്യാരംഭം, ഉപനയനം, വിവാഹം, ഗാര്‍ഹപത്യം, വാനപ്രസ്ഥം, സന്യാസം, അന്ത്യോഷ്ടി (ശവസംസ്‌കാരം), അപരക്രിയ (ശ്രാദ്ധം) മുതലായവ എങ്ങനെ നടത്തണമെന് വിവരിക്കുകയും ചെയ്യാം.

സ്വാമി പരമേശ്വരാനന്ദസരസ്വതി: സ്വാതന്ത്ര്യസമരസേനാനി, അഖിലഭാരത ആര്യഹിന്ദു ധര്‍മ്മ സേവാസംഘം പ്രചാരകന്‍, ഹരിജനഗിരിജനോദ്ധാരണ പ്രവര്‍ത്തകന്‍, കേസരി മലയാളം വാരികയുടെ പത്രാധിപന്‍, കന്യാകുമാരി വിവേകാനന്ദസ്മാരകത്തിന്റെ സെക്രട്ടറി എന്നീ നിലകളില്‍ നിസ്തുലസേവനം കാഴ്ചവച്ച സാധുശീലന്‍ പരമേശ്വരന്‍പിള്ള 1980-ല്‍ ബ്രഹ്മശ്രീ ജ്ഞാനാനന്ദസരസ്വതി സ്വാമികളില്‍നിന്ന് സന്യാസം സ്വീകരിച്ച് ശ്രീമത് പരമേശ്വരസ്വാമികളായി. ഹിന്ദുധര്‍മ്മപരിചയം, ധര്‍മ്മരശ്മികള്‍, തുടങ്ങി നാല്പതില്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള സ്വാമിജിയുടെ ‘ഷോഡശസംസ്‌കാരങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തിട്ടുള്ളതാണ് ഈ ലേഖന പരമ്പര

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies