തൃശൂര്‍: മദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. എല്‍ഡിഎഫും യുഡിഎഫും അല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതിയാണ് മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വമായ തീരുമാനമെടുക്കേണ്ടതെന്നും വി.എസ് പറഞ്ഞു.












