തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന കര്‍മ്മപദ്ധതികളുടെ ഭാഗമായി ക്ളാസ്-3 വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്, സ്റെനോഗ്രാഫര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്കു കൂടി ഭരണഭാഷാ പുരസ്കാരം നല്‍കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ടൈപ്പിസ്റ്, സ്റെനോഗ്രാഫര്‍ എന്നിവരില്‍ കൂടുതല്‍ പേജുകള്‍ വൃത്തിയായും തെറ്റില്ലാതെയും ഭംഗിയായും മലയാളം ഡി.റ്റി.പി. എടുക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്ന ഒരാള്‍ക്ക് സംസ്ഥാനതലത്തില്‍ അയ്യായിരം രൂപയുടെ പുരസ്കാരമാണ് നല്‍കുക.
പുരസ്ക്കാരത്തിനായി തൊട്ടു മുന്‍പിലത്തെ കലണ്ടര്‍ വര്‍ഷം ഔദ്യോഗിക രംഗത്ത് ചെയ്ത ജോലികളാണ് പരിഗണിക്കുന്നത്. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ടൈപ്പിസ്റുമാര്‍ സ്റെനോഗ്രാഫര്‍മാര്‍ എന്നിവരില്‍ കൂടുതല്‍ പേജുകള്‍ വൃത്തിയായും തെറ്റില്ലാതെയും ഭംഗിയായും മലയാളം ഡി.റ്റി.പി. എടുക്കുകയോ ടെപ്പ് ചെയ്യുകയോ ചെയ്യുന്ന ആളെയാണ് ഈ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. അവാര്‍ഡ് നിശ്ചയിക്കുന്നതിനുള്ള 100 മാര്‍ക്കില്‍ 70 മാര്‍ക്ക് മലയാളത്തില്‍ ചെയ്ത ജോലിയുടെ അളവിനും 30 മാര്‍ക്ക് തെറ്റില്ലാതെയും ഭംഗിയായും ഡി.റ്റി.പി/ടൈപ്പ് ചെയ്യുന്നതിലുള്ള മികവിനുമാണ്. ഡി.റ്റി.പി/ടൈപ്പ് ചെയ്യുന്നതിലുള്ള മികവ് പുരസ്കാര നിര്‍ണയ സമിതി പരിശോധിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ക്ളാസ്-3 വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത ഫാറത്തിലുള്ള അപേക്ഷ ഓഫീസ് തലവന്റെ പരിശോധനാക്കുറിപ്പും വകുപ്പുതലവന്റെയോ ജില്ലാ കളക്ടറുടെയോ ശിപാര്‍ശയും സഹിതമാണ് അയക്കേണ്ടത്. ഒരു പുരസ്കാരം ലഭിച്ചയാളെ മൂന്നു വര്‍ഷത്തിനു ശേഷംമാത്രമേ അതേ വിഭാഗത്തില്‍ പരിഗണിക്കുകയുള്ളു.
Discussion about this post