ശബരിമല: സന്നിധാനത്ത് കൊപ്രാ ഡ്രയറുകളില്‍ നിന്നുയരുന്ന പുക അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന തീര്‍ത്ഥാടകരുടെ പരാതിയിന്മേല്‍ നടപടിയെടുക്കുമെന്ന് പൊല്യൂ ഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ബാബുരാജ് പറഞ്ഞു. പുകക്കുഴലുകളുടെ ഉയരക്കുറവാണ് മലിനീകരണത്തിനിടയാക്കുന്നതെങ്കില്‍, അവയുടെ ഉയരം കൂട്ടാനാവശ്യപ്പെടും. പുക തീര്‍ത്ഥാടകര്‍ക്ക് ശല്യമാകുന്ന തരത്തില്‍ പടരുന്നത് തടയാന്‍ ആവശ്യമായത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ബാബുരാജ് മീഡിയാസെന്ററിനോട് പറഞ്ഞു. ശബരിമലയിലെ പൈപ്പുവെള്ളത്തിന്റെ ഗുണനിലവാരം, അണുനാശകത്തിന്റെ അളവ് എന്നിവ എല്ലാ ദിവസവും പരിശോധിക്കുന്നുണ്ട്. പമ്പാനദിയിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായി ഉയരുന്നില്ലെന്നും ഉറപ്പുവരുത്തുന്നുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാണെന്നുറപ്പുവരുത്താന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post