കോട്ടയം: മന്നം ജയന്തി ദിവസമായ ജനുവരി രണ്ട് നിയന്ത്രിത അവധി ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കലോത്സവങ്ങളും സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഇന്റര്‍വ്യൂകളും നടത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടി.
ഈ ദിവസത്തിന്റെ മഹത്വത്തെ അവഹേളിക്കാനും, അവധി നല്‍കിയ സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാനുള്ള ശ്രമവുമാണ് ഇതിന് പിന്നിലുള്ളത്‍. മന്നം ജയന്തി ദിവസം, ജനങ്ങളുടെ പങ്കാളിത്തം ആവശ്യമായ സര്‍ക്കാര്‍ പരിപാടികള്‍ നടത്തുന്നത് കര്‍ശനമായി തടയണമെന്നും എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post