തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി നീട്ടാന്‍ തീരുമാനിച്ചതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും 2007 ഡിസംബര്‍ 31 വരെ മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികള്‍ നേടിയിട്ടുള്ള വായ്പകളിന്മേല്‍ തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ള റിക്കവറി നടപടികളില്‍ നിന്ന് അവര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് നിലവിലുള്ള മൊറട്ടോറിയത്തിന്റെ കാലാവധി 2013 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
Discussion about this post