അഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്രമോഡി ഭരണം ഉറപ്പിച്ചു. ഇത് മൂന്നാം തവണയാണ് മോഡി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീറ്റുകള്‍ക്കൊപ്പം ബിജെപി നേടുമെന്നാണ് സൂചന.
ഹിമാചല്‍ പ്രദേശില്‍ 68 സീറ്റുകളിലേയും ലീഡ് നില അറിവായപ്പോള്‍ 37 ഇടങ്ങളില്‍ കോണ്‍ഗ്രസും 25 ഇടങ്ങളില്‍ ബിജെപിയും മുന്നിട്ടു നില്‍ക്കുന്നു.
85,480 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മണിനഗര്‍ മണ്ഡലത്തില്‍ വിജയിച്ചത്്. ശ്വേത ഭട്ടിനെയാണ് മോഡി പരാജയപ്പെടുത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍ജുന്‍ മോത്‌വാഡിയയും പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോഹിലും സ്വന്തം മണ്ഡലങ്ങളില്‍ പിന്നിലാണ്. സിധ്പൂരില്‍ ബിജെപിയുടെ ജയനാരായണ്‍ ദാസ് പിന്നിലാണ്. ഗുജറാത്ത് മന്ത്രിമാരായ ദിലീപ് സങ്ഗാനി, ജയനാരായണ്‍ വ്യാസ, ഫക്കീര്‍ വഗേല എന്നിവര്‍ പിന്നിലാണ്.
ബിജെപിയില്‍ നിന്ന വേറിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച കേശുഭായ് പട്ടേല്‍ വിസവദര്‍ മണ്ഡലത്തില്‍ മുന്നേറുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.മോഡിയുടെ വിശ്വസ്തന്‍ അമിത് ഷാ നരന്‍പുര മണ്ഡലത്തില്‍ ജയിച്ചു.
71.32% പോളിങ്ങാണ് ഗുജറാത്തില്‍ നടന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ 182 മണ്ഡലങ്ങളിലായി മൊത്തം 1,666 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നു.
Discussion about this post