ബാലസോര്‍: ശബ്ദാതിവേഗ മിസൈല്‍ ‘അസ്ത്ര’ പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങള്‍ വെളിപ്പെടുത്തി. ആകാശത്തുനിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലാണ് ‘അസ്ത്ര’. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡി.ആര്‍.ഡി.ഒ.) വികസിപ്പിച്ചുവരുന്ന മിസൈലിന്റെ ഇടക്കാല പരീക്ഷണമാണിത്.
മിസൈലിന് 3.8 മീറ്റര്‍ നീളവും 178 മില്ലിമീറ്റര്‍ വ്യാസവും 160 കിലോഗ്രാം ഭാരവുമുണ്ട്. 15 കിലോ ആണവേതര ആയുധം ഘടിപ്പിക്കാന്‍ കഴിയുന്ന മിസൈല്‍ ഏതു യുദ്ധവിമാനത്തില്‍നിന്നും പ്രയോഗിക്കാനാവും. ഒഡീഷയിലെ ബാലസോറിനടുത്തുള്ള ചന്ദിപ്പുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു പരീക്ഷണം. പൈലറ്റില്ലാ വിമാനമായ ‘ലക്ഷ്യ’യുടെ പിന്തുണയോടെ പറന്ന വസ്തുവിനെ പരീക്ഷണമിസൈല്‍ ഇടിച്ചുതകര്‍ത്തു.
Discussion about this post