ന്യൂഡല്‍ഹി: ദേശീയ വികസന സമിതി (എന്‍.ഡി.സി) യോഗത്തില്‍നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇറങ്ങിപ്പോയി. സംസാരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്നിറങ്ങിപ്പോയത് മുഖ്യമന്ത്രിമാര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് അവര്‍ ആരോപിച്ചു.
ജയലളിത സംസാരിച്ചു കൊണ്ടിരിക്കെ സമയം കഴിഞ്ഞതായി അറിയിപ്പു വന്നതിനെത്തുടര്‍ന്നാണ് അവര്‍ ക്ഷുഭിതയായി യോഗത്തില്‍നിന്നും ഇറങ്ങിപ്പോയത്. പത്തു മിനിറ്റ് സമയമാണ് ഒരോ മുഖ്യമന്ത്രിക്കും അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. ഇത്രയും പ്രധാനപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് അവരുടെതായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് ജയലളിത ആവശ്യപ്പെട്ടു.
Discussion about this post