-
പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്
ചങ്ങനാശ്ശേരി: ആധ്യാത്മിക രംഗങ്ങളില്‍ ബ്രാഹ്മണര്‍ ചൂഷണം തുടരുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ്സിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നായര്‍ സമുദായത്തിലുള്ളവരെയും പൂജാരികളായി നിയമിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം ആധ്യാത്മിക മേഖലയെ ബ്രാഹ്മണര്‍ ചൂഷണം ചെയ്യുന്നു എന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. എന്‍.എസ്.എസ് അമ്പലങ്ങളില്‍ നായര്‍ സമുദായ അംഗങ്ങള്‍ പൂജ നടത്തുന്നതില്‍ എതിര്‍പ്പില്ല. തെറ്റിദ്ധാരണ അകറ്റുന്നതിന് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post