ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശകളില്‍ കേരളം കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചു. റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്നതിനായി നിയോഗിച്ച ഡോ. കസ്തൂരി രംഗന്‍ സമിതിയെയാണ് എതിര്‍പ്പ് അറിയിച്ചത്. പശ്ചിമഘട്ടത്തില്‍ പുതിയ ഡാമുകള്‍ നിര്‍മ്മിക്കരുതെന്ന വ്യവസ്ഥയോട് യോജിപ്പില്ല. കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളം അറിയിച്ചു.
Discussion about this post