തിരുവനന്തപുരം: സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചുകൊണ്ട് ജനുവരി 30 ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസുകളില്‍ രണ്ട് മിനിട്ട് മൌനം ആചരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി. എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post