അടൂര്‍ ലെന്‍സ് ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഡോ: സുരേഷ് മാധവ് രചിച്ച വേദഗുരുസദാനന്ദസ്വാമികള്‍ എന്ന ഗ്രന്ഥത്തെ അധികരിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. വയലാരാജേന്ദ്രന്‍ മോഡറേറ്ററായ സഭയില്‍ ജയകുമാര്‍ രാജാറാം പുസ്തകാവതരണം നടത്തി. ദേഷജം പ്രസന്നകുമാര്‍ അനുസ്മരണ പ്രമേയം കോടിയാട്ട് രാമചന്ദ്രന്‍വായിച്ചവതരിപ്പിച്ചു. ആര്‍.സതീഷ് എം. ആര്‍ സുരേഷ്‌കുമാര്‍, അഡ്വ അനില്‍, ശ്രീകുമാര്‍, ധനോജ് നായിക് എന്നിവര്‍ വായനാനുഭവം പങ്കുവച്ചു. ഗോപകുമാരന്‍ തമ്പി സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.













