തിരുവനന്തപുരം: മണ്‌ഡലകാലം മുന്‍നിര്‍ത്തി ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഈ മാസം 15നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്താന്‍ എല്ലാ ജില്ലകളിലും മാധ്യമപ്രവര്‍ത്തകര്‍ അടങ്ങുന്ന സ്ഥിരമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post