കൊച്ചി: ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനു (ഡിഎംആര്‍സി)തന്നെ കൊച്ചി മെട്രോയുടെ നിര്‍മാണചുമതല കേന്ദ്രനഗരവികസന മന്ത്രി കമല്‍നാഥ് പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ഇ.ശ്രീധരന്‍ കൊച്ചി മെട്രോയുടെയും ഡിഎംആര്‍സിയുടെയും മുഖ്യഉപദേശകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ നിര്‍മാണം ഡി എം ആര്‍ സിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കമല്‍നാഥ്.
പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുക, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ചുമതലകള്‍ ഡിഎംആര്‍സി തന്നെ നിര്‍വഹിക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ അധികാരങ്ങളും ശ്രീധരനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലെ മെറിഡിയന്‍ ഹോട്ടലില്‍ കേന്ദ്രമന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ. ശ്രീധരന്‍, കേന്ദ്ര നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ, ചീഫ് സെക്രട്ടറി ജോസ് സിറിയക്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഡിഎംആര്‍സി എംഡി മംഗു സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post