തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തിന്‍റെ ആദ്യദി നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മൊത്തം ഹാജര്‍നില 60 ശതമാനത്തിനു മുകളിലാണെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. സെക്രട്ടേറിയറ്റില്‍ 69 ശതമാനം പേര്‍ ജോലിക്ക് ഹാജരായതായി അറിയിപ്പില്‍ പറയുന്നു.
പൊതുഭരണ, ധനകാര്യ, നിയമ വിഭാഗങ്ങളിലായി സെക്രട്ടേറിയറ്റില്‍ മൊത്തം 4854 ജീവനക്കാരാണുള്ളത്. ഇതില്‍ 3349 പേരും പണിമുടക്കില്‍ നിന്ന് വിട്ടുനിന്നു. ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ തടയുകയും അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സമരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സ്കൂള്‍ പൂട്ടി സ്ഥലംവിട്ട ഹെഡ്മാസ്റര്‍മാര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും.
Discussion about this post