പത്തനംതിട്ട: പമ്പ സര്‍ക്കാര്‍ ആശുപത്രിയുടെ പുതിയ സമുച്ചയത്തിന്റെ ശിലാസ്ഥാപനം ജനുവരി 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം രാജ്യസഭ ഡെപ്യുട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റവന്യു-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ മുഖ്യാതിഥികളാകും. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, ശബരിമല മാസ്റര്‍ പ്ളാന്‍ ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്, ജില്ല കളക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.കെ. ജമുന, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രസാദ്, ജില്ലപഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, ബ്ളോക്ക് പഞ്ചായത്തംഗം അഡ്വ.വി.എസ്. സജി, ഗ്രാമപഞ്ചായത്ത് അംഗം യമുന മോഹന്‍, എന്‍ആര്‍എച്ച്എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.പി.എന്‍. വിദ്യാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
ശബരിമല മാസ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പിനു വേണ്ടി എന്‍ആര്‍എച്ച്എം ആണ് ആശുപത്രി സമുച്ചയം നിര്‍മിക്കുന്നത്. 32,785 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ആശുപത്രിക്ക് 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തീര്‍ഥാടകര്‍ക്കും പമ്പയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്കും ആശുപത്രി പ്രയോജനപ്പെടും.
Discussion about this post