കായംകുളം: ക്ഷേത്രദര്‍ശനത്തിനുപോയി വീട്ടിലേക്കുമടങ്ങിയ വീട്ടമ്മ റെയില്‍ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിനിടിച്ചു മരിച്ചു.
കൃഷ്‌ണപുരം കാപ്പില്‍ മേക്ക് പുളിന്താനത്തു തെക്കേതില്‍ ആനന്ദവല്ലി (55) ആണ് മരിച്ചത്. കൃഷ്‌ണപുരം മാമ്പ്രക്കണ്ണേല്‍ ഭാഗത്തായിരുന്നു അപകടം. സമീപത്തെ കളത്തില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍പോയി ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടമെന്നു പറയപ്പെടുന്നു.
Discussion about this post