തൃശൂര്‍: അയിലൂര്‍ എടപ്പാടത്തിന് സമീപം പടക്കനിര്‍മാണശാലയുടെ ഗോഡൗണിന് തീപിടിച്ച സംഭവത്തില്‍ പരിക്കേറ്റ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. നെന്മാറ തിരുവഴിയാട് എടപ്പാള്‍വീട്ടില്‍ ശങ്കരന്‍ മകന്‍ രാമചന്ദ്രന്‍ എന്ന ചാമി(27)യാണ് തൃശൂര്‍ ജുബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒമ്പതരയോടെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.
പാലക്കാട് നെന്മാറ ആലമ്പാറ വക്കാവ് വീട്ടില്‍ കുഞ്ചുവിന്റെ മകന്‍ കുട്ടപ്പനാണ്(50) ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ മരിച്ചത്. ദീപാവലി പ്രമാണിച്ച് പടക്കം നിര്‍മിക്കുന്നതിനിടെ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു അപകടം. നെന്മാറ വക്കാവ് രാമസ്വാമിയുടെ മകന്‍ ഗംഗാധരനാ(36)ണ് ചികിത്സയിലുള്ള മറ്റൊരാള്‍. നെന്മാറ സ്വദേശി ഗോപിയുടെ പേരിലുള്ള ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്. ഒരു ഷെഡ് പൂര്‍ണായും കത്തിയമര്‍ന്നു.
Discussion about this post