കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രദേശത്തിന് ഒറ്റ സെസ് പദവി അനുവദിക്കാന്‍ തീരുമാനമായി. സെസ് ബോര്‍ഡ് ഓഫ് അപ്രൂവല്‍ന്‍റെ ദില്ലിയില്‍ ചേര്‍ന്ന യോഗമാണ് സ്മാര്‍ട്ട് സിറ്റി പ്രദേശത്തെ ഒറ്റ സാമ്പത്തിക മേഖലയായി പരിഗണിക്കാന്‍ തീരുമാനിച്ചത്. 135 ഏക്കറിന് നേരത്തെ സെസ് അനുവദിച്ചിരുന്നു. 246 ഏക്കറിന് ഒറ്റ സെസായിട്ടാണ് അനുവദിച്ചിരിക്കുന്നത്.
ഒറ്റസെസ് അനുവദിച്ചാല്‍ മാത്രമേ നിര്‍മ്മാണം തുടങ്ങൂവെന്ന ടീകോമിന്റെ നിലപാടിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ടീകോമിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉറപ്പു നല്‍കിയിരുന്നു. സെസ് കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു മുന്നോടിയായി കേന്ദ്ര റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു.
Discussion about this post