തിരുവനന്തപുരം: മുട്ടടയില്‍ നിന്ന് അപഹരിച്ച ആഡംബരക്കാറുമായി ബണ്ടി ചോര്‍ സംസ്ഥാനം വിട്ടതായി പോലീസിനു വിവരം ലഭിച്ചു. കാര്‍ ഇന്നലെ രാത്രിയോടെ തിരുനല്‍വേലി കടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു സിറ്റി പോലീസിന്റെ ഒരു ടീം തിരുനെല്‍വേലിയിലേക്കു തിരിച്ചിട്ടുണ്ട്. 28 ലക്ഷം രൂപ വിലപിടിപ്പുള്ള മിറ്റ്സുബിഷി കാര്‍ വിദേശത്തുനിന്നാണ് വേണുഗോപാലന്‍ നായര്‍ ഇറക്കുമതി ചെയ്തത്.
Discussion about this post