കോഴഞ്ചേരി: ശബരിമലയിലെ കാഴ്‌ചകള്‍ ഇനി ലോകത്ത് എവിടെയും തല്‍സമയം കാണാം. കേരള പൊലീസ് ഈ തീര്‍ത്ഥാടന കാലത്ത് ശബരിമല സന്നിധാനത്തെയും പമ്പയിലെയും തിക്കും തിരക്കും പാര്‍ക്കിംഗും ക്രമസമാധാന പാലനവും അടക്കം പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ തല്‍സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെബ് സൈറ്റ്‌വഴി നല്‍കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്ന നാള്‍ മുതല്‍ പൊലീസ് വെബ് സൈറ്റായ www. keralapolice.org
യിലെ ശബരിമല ലിങ്കില്‍ കടന്നാല്‍ ശബരിമലയില്‍ പൊലീസ് അനുവദിക്കുന്ന തല്‍സമയ ദൃശ്യങ്ങള്‍ കാണാം.
Discussion about this post