തിരുവനന്തപുരം: 25 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള 11 സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം അനുവദിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ഈ നടപടി. പുതിയ പ്രവേശനത്തിനു മാത്രമായാരിക്കും നിയന്ത്രണം, ഇപ്പോള്‍ ഈ കോളജുകളില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ ഈ തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നാലു ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള എന്‍ജിനിയറിംഗ് കോളജുകള്‍ വരെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ കോളജിനും വിജയശതമാനം ഉയര്‍ത്തുന്നതിനു നിശ്ചിത സമയ പരിധി നല്‍കിയിരുന്നു. മാനെജ്മെന്റുകളുടെ ഇഷ്ടത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












