തിരുവനന്തപുരം: വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, പഞ്ചായത്ത്/ബ്ളോക്ക്/ ജില്ലാതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, ഗ്രൌണ്ട് വാട്ടര്‍, പൊതുമരാമത്ത്, ഇലക്ട്രിസിറ്റി ബോര്‍ഡ്, റവന്യു വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല വരള്‍ച്ചാ ദുരിതാശ്വാസ കമ്മിറ്റി രൂപീകരിച്ചു. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എ.അബ്ദുള്‍ സമദിനെ കോഴഞ്ചേരിയിലും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി.മോഹനന്‍ പിള്ളയെ മല്ലപ്പള്ളിയിലും എല്‍എ ഡെപ്യൂട്ടി കളക്ടര്‍ യമുന രവീന്ദ്രനെ അടൂരിലും ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.മുഹമ്മദ് മുസ്തഫയെ തിരുവല്ലയിലും ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ബാലകൃഷ്ണ പിള്ളയെ റാന്നിയിലും താലൂക്ക്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിയോഗിച്ചു.
Discussion about this post