തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 85 കോടി രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. മഴക്കുറവിന്റെയും ജില്ലകളിലെ നിയോജകമണ്ഡലങ്ങളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ ജില്ലയ്ക്കും തുക അനുവദിച്ചിരിക്കുന്നത്. കുടിവെള്ള വിതരണത്തിനും അനുബന്ധപദ്ധതികള്‍ക്കും വേണ്ടിയായിരിക്കും പ്രധാനമായി ഈ തുക ചെലവഴിക്കുന്നത്.
ഓരോ ജില്ലകള്‍ക്കും ഇനി കൊടുത്തിരിക്കുന്ന തുകയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം – 12.47, കൊല്ലം – 8.45, പത്തനംതിട്ട – 5.25, ആലപ്പുഴ – 5.36, കോട്ടയം – 5.18, ഇടുക്കി – 4.09 കോടി, എറണാകുളം – 6.51 , തൃശ്ശൂര്‍ – 6.11, പാലക്കാട് – 9.26, മലപ്പുറം – 6.70, കോഴിക്കോട് – 3.57, വയനാട് – 4.73, കണ്ണൂര്‍ – 4.06, കാസര്‍ഗോഡ് – 3.26 കോടി.
Discussion about this post