തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ ജനം പറയുന്നതു പോലെ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റം ചെയ്യാത്തവരെ ക്രൂശിക്കാനാകില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു. കവിയൂര്‍ പീഡനക്കേസിലും ജനം പറയുന്നതുപോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും കുറ്റവാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകില്ലെന്നും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന സഭയില്‍ വീണ്ടും ബഹളത്തിന് ഇടയാക്കിയിട്ടുണ്ട്.
Discussion about this post