തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനുനേരെ കെഎസ്‌യു പ്രവര്‍ത്തകള്‍ കരി ഓയില്‍ ഒഴിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെ തിരുവനന്തപുരത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഓഫിസില്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി സിപ്പി മുഹമ്മദിന്റെ നേതൃത്വത്തിലെത്തിയ പത്തോളം കെഎസ്‌യു പ്രവര്‍ത്തകര്‍ ഡയറക്ടറെ ഉപരോധിച്ചു.
ഉപരോധത്തിനിടെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുമായി അഞ്ചുമിനിറ്റോളം ചര്‍ച്ചനടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ കൈയ്യില്‍ കരുതിയിരുന്ന കരി ഓയില്‍ ഡയറക്ടറുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു.
എന്നാല്‍ കെഎസ്‌യുവിന് ഇതുമായി യാതൊരു ബന്ധമില്ലെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു ജില്ലാ സെക്രട്ടറി സിപ്പി മുഹമ്മദിനെ കെഎസ്‌യു പുറത്താക്കി.
Discussion about this post