തിരുവനന്തപുരം: സംസ്ഥാനത്തു രൂക്ഷമായ മണല്‍ക്ഷാമം പരിഹരിക്കുന്നതിനു കടലില്‍നിന്നു മണല്‍വാരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു ധനമന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. മണല്‍ക്ഷാമം പരിഹരിക്കുന്നതിന് ഗള്‍ഫ് നാടുകളില്‍ പരീക്ഷിച്ചു വരുന്ന രീതിയില്‍ കടല്‍ മണല്‍ ഉപയോഗിക്കുന്നതിനു രാഷ്ട്രീയ സമവായമുണ്ടാക്കേണ്ടതുണ്ട്.
ഹൌസിംഗ് ബോര്‍ഡ് കഴിഞ്ഞവര്‍ഷം 887 വീടുകള്‍ പൂര്‍ത്തിയാക്കി. 523 വീടുകളുടെ പണി പുരോഗമിക്കുകയാണ്. എംഎന്‍ ലക്ഷം വീട് പുനരുദ്ധരണ പദ്ധതിയില്‍ 6311 വീടുകള്‍ പൂര്‍ത്തിയാക്കിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റ കാലത്ത് ഹഡ്കോ വായ്പ നിര്‍ത്തലാക്കിയതാണ് ഭവന പദ്ധതികളെ പ്രതികൂലമായി ബാധിച്ചത്. ഹഡ്കോയ്ക്ക് നല്‍കാനുണ്ടായിരുന്ന 730 കോടിയില്‍ 506 കോടി നല്‍കി ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയുള്ള ഭവനനിര്‍മാണ പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കും. ഹൌസിംഗ് ബോര്‍ഡിന്റെ ഫ്ളാറ്റ് സമുച്ചയം ഗ്രാമങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനു നടപടി സ്വീകരിക്കും.
Discussion about this post