തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ അനെര്‍ട്ട് നടപ്പിലാക്കുന്ന 10,000 റൂഫ്ടോപ് സോളാര്‍ പവര്‍ പ്ളാന്റ് പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 11 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി ഡോ.ഫറൂഖ് അബ്ദുള്ള കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക, കെ.മുരളീധരന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post