തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജസ്റീസ് ആര്‍. ബസന്തിനെതിരേ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബസന്തിന്റെ കോലം കത്തിച്ചു. ബസന്തിനെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രകടനം. കൊച്ചിയില്‍ ബിജെപിയും മഹിളാമോര്‍ച്ചയും ഹൈക്കോടതി ജംഗ്ഷനിലേക്ക് പ്രകടനം നടത്തി. തൃശൂരില്‍ പ്രതിഷേധപ്രകടനം നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ ജസ്റീസ് ബസന്തിന്റെ കോലം കത്തിക്കുകയും ചെയ്തു. ആര്‍എംപിയുടെ വനിതാ വിഭാഗമായ റെവല്യൂഷണറി മഹിളാ ഫെഡറേഷന്റെ പ്രവര്‍ത്തകര്‍ ഓര്‍ക്കാട്ടേരിയില്‍ ജസ്റീസ് ബസന്തിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. വധിക്കപ്പെട്ട ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ടിപി കേസില്‍ ആര്‍എംപിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് ബസന്തായിരുന്നു. കണ്ണൂരിലുള്ള ആര്‍. ബസന്തിന് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലശേരി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹത്തിനെതിരേ അഭിഭാഷകരടങ്ങുന്ന ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷം തലശേരിയില്‍ ഒരു ഹൈക്കോടതി ജഡ്ജിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അദ്ദേഹത്തിന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. സൂര്യനെല്ലി പെണ്‍കുട്ടി നടത്തിയത് ബാലവേശ്യാവൃത്തിയാണെന്ന ബസന്തിന്റെ അഭിപ്രായമാണ് വിവാദമായത്. ഒരു ചാനല്‍ പ്രതിനിധിയോട് നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെയായിരുന്നു ബസന്തിന്റെ അഭിപ്രായപ്രകടനം.
Discussion about this post