കോട്ടയം: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജനെതിരേ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു. സൂര്യനെല്ലി കേസ് വിചാരണ ചെയ്ത കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ധര്‍മരാജനെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായ പൊന്‍കുന്നം സിഐ രാജ്കുമാറാണ് വാറണ്ട് ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് ചീഫ് സി. രാജഗോപാലിന്റെ മേല്‍നോട്ടത്തില്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പി എം.ജെ.മാത്യു നേതൃത്വം നല്കുന്ന സംഘത്തില്‍ പൊന്‍കുന്നം സിഐ രാജ്കുമാറിനെക്കൂടാതെ അയര്‍ക്കുന്നം എസ്ഐ നിസാം, ഗ്രേഡ് എസ്ഐ ചാക്കോ സ്കറിയ, വെസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിബുക്കുട്ടന്‍ എന്നിവരാണുള്ളത്. കേസില്‍ ശിക്ഷിക്കപ്പെട്ട ധര്‍മരാജന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതിനു ശേഷം പി.ജെ കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം ഇയാള്‍ ഒരു ചാനലിന് അഭിമുഖം നല്‍കിയിരുന്നു. മൈസൂരില്‍ നിന്നായിരുന്നു ഇയാള്‍ അഭിമുഖം നല്‍കിയത്. അതുകൊണ്ടു തന്നെ മൈസൂരിലേക്കായിരിക്കും പോലീസ് പോകുക. അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലെത്തി കീഴടങ്ങുമെന്ന് ഇയാള്‍ മാധ്യമപ്രതിനിധിയോട് വ്യക്തമാക്കിയിരുന്നു. കീഴടങ്ങുന്നതിനു മുന്‍പ് ഇയാളെ അറസ്റ് ചെയ്യാനാണ് പോലീസ് നീക്കം. കര്‍ണാടകയിലെ മടിക്കേരിക്ക് 34 കിലോമീറ്റര്‍ അകലെ ഇയാള്‍ക്ക് സ്വന്തമായി കാപ്പിത്തോട്ടവുമുണ്ട്. ഇവിടെയും പോലീസ് അന്വേഷണം നടത്തും.
Discussion about this post