തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന ചെറുകിട ഇടത്തരം മേഖലകള്‍ക്ക് പരിഗണന നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ആരംഭിച്ച വ്യവസായിക യന്ത്രങ്ങളുടെ പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് തൊഴില്‍ അവസരങ്ങളും ഉത്പാദനവും ആവശ്യമാണ്. അതുകൊണ്ട് തന്നെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ചെറുകിട വ്യവസായ മേഖല വളര്‍ത്തണം. സംസ്ഥാനത്തെ ഐ.ടി. മേഖല പോലെ പ്രാധാന്യമുളളതാണ് ചെറുകിട വ്യവസായ മേഖലയും. ചെറുകിട വ്യവസായ മേഖല സംസ്ഥാനത്തിന് നല്‍കുന്ന സംഭാവനകളും വലുതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് സംരംഭകത്വം വളര്‍ത്തണം. മുതല്‍ മുടക്കാന്‍ തയ്യാറുളള ആളുകളെ അതിനു പ്രേരിപ്പിക്കണം. അവര്‍ക്ക് വേണ്ട അറിവ് പകരുകയും സാധ്യതകള്‍ ഉളള മേഖലകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യണം. ചെറുകിട ഇടത്തരം വ്യവസായ കേന്ദ്രങ്ങള്‍ വളര്‍ത്തിക്കൊണ്ട് വരുന്നതുവഴി സംസ്ഥാനത്ത് വികസനം ഉണ്ടാക്കാനും കഴിയും. കേരളത്തില്‍ യന്ത്രങ്ങളുടെ ലഭ്യത പ്രാദേശികമായി കുറവാണ്. ജില്ലാ വ്യവസായ കേന്ദ്രം വി.ജെ.ടി. ഹാളില്‍ സംഘടിപ്പിച്ചിട്ടുളള വ്യാവസായിക യന്ത്ര പ്രദര്‍ശന മേള പോലുളള പ്രദര്‍ശനങ്ങളും ക്ളാസുകളും ഇക്കാര്യങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്ത നിര്‍മ്മാണ മേഖലയെ സഹായിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. പ്ളാസ്റിക് ഉള്‍പ്പെടെയുളളവ ഉപേക്ഷിച്ച് പ്രകൃതിദത്ത ഉത്പന്നങ്ങളിലേക്ക് മാറാനും യന്ത്ര സഹായം ഉപയോഗപ്പെടുത്താനാകും. പ്രകൃതിക്ക് കോട്ടം തട്ടാത്തതരത്തിലുളള, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുകയുളളു. അല്ലാത്തവയെ നിരുത്സാഹപ്പെടുത്തും. സംസ്ഥാനത്ത് ജലമലിനീകരണം ഉള്‍പ്പെടെ ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ മതി എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രമേശ് ചന്ദ്രന്‍, എബ്രഹാം സി. ജേക്കബ്, എസ്.വാസുദേവന്‍, മാത്യുജോസഫ്, വിവേക് മംഗള്‍, മുഹമ്മദ് ഫറുഖ്, സലാഹുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിന് അകത്തും പുറത്തുനിന്നുമായി 35-ഓളം നിര്‍മ്മാണ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post