ഗുരുവായൂര്‍: പഴയകാല വിദ്യാലയങ്ങളില്‍ രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വിദ്യാലയം പദ്ധതികള്‍ നടപ്പാക്കി പഴയകാല വിദ്യാലയങ്ങളെ സംരക്ഷിക്കണമെന്ന് എം.ടി. വാസുദേവന്‍ നായര്‍. ഗുരുവായൂര്‍ ജിയുവി സ്കൂള്‍ ശതാബ്ദിവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംടി. സ്വകാര്യ മേഖലയില്‍ വിദ്യാലയങ്ങള്‍ വര്‍ധിക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയിലെ വിദ്യാലയങ്ങള്‍ ഇല്ലാതാവുകയാണ്. ഇതിനു പരിഹാരമായി പഴയകാല വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ ചേര്‍ന്ന് വിദ്യാലയം സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കണമെന്നും എംടി പറഞ്ഞു. പണ്ടുകാലത്ത് വിദ്യാലയങ്ങളില്‍ പ്രകൃതിയുമായി ഇണങ്ങിയായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ ഇന്ന് പ്രകൃതി നഷ്ടമായിരിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു.
Discussion about this post