ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ചതു പിന്‍വലിക്കില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. കഴിഞ്ഞദിവസം പെട്രോളിനു ഒന്നര രൂപയും ഡീസലിനു 45 പൈസയും വര്‍ധിപ്പിച്ചിരുന്നു. നഷ്ടം നികത്തുന്നതിന്റെ പേരിലാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചത്.
ഇതിനിടെ ഇന്ധന വില കൂട്ടിയത് കെ.എസ്.ആര്‍..ടി.സിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. ഇന്ധന ക്ഷാമത്തെത്തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് 1400 ലധികം സര്‍വീസുകളാണ് കെഎസ്ആര്‍ടിസി റദ്ദാക്കിയത്. പൂര്‍ണമായും കെ.എസ്.ആര്‍..ടി.സിയെ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇന്നലെ 200 ലേറെ സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് തിരുവനന്തപുരം സിറ്റിയില്‍ യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.
Discussion about this post