തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷത്തിന്റെ ഔദാര്യം വേണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അഞ്ചു വര്‍ഷവും അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ഏതുവിധേനയും താഴെയിറക്കുമെന്ന ഇടതുമുന്നണിയുടെ തീരുമാനത്തെക്കുറിച്ചു മന്ത്രിസഭായോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിലെ അതൃപ്തരായ ഘടകകക്ഷികളെ എല്‍ഡിഎഫ് തട്ടിയെടുക്കുമെന്നാണല്ലോ പറയുന്നതെന്ന ചോദ്യത്തിന് അതെല്ലാം ഇടതുമുന്നണിയുടെ മനക്കോട്ടകള്‍ മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാരിനു തുടരാന്‍ ജനങ്ങളുടെ ഔദാര്യം മതി. കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങളുടെ പിന്തുണയുണ്ടെന്നു തെളിഞ്ഞു. സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നതു നാടിന്റെ വികസനത്തിനാണ്. മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post