തിരുവനന്തപുരം: തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് രൂപീകരണത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 25 ന് രാവിലെ 9.30 ന് ചരിത്രപ്രസിദ്ധമായ വട്ടിയൂര്‍ക്കാവ് സമ്മേളനസ്ഥലത്ത് സ്വാതന്ത്യ്രസമര സ്മാരകത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ്, സംസ്ഥാന ആര്‍ക്കെവ്സ് വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി ഡോ.ശശിതരൂര്‍, റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കെ.മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ സ്വാഗതമാശംസിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ സാംസ്കാരിക വകുപ്പ് ആര്‍ക്കൈവ്സും ഐ-പി.ആര്‍.ഡിയും സംഘടിപ്പിക്കുന്ന ചരിത്ര സെമിനാറും, ചരിത്രരേഖാ പ്രദര്‍ശനവും രാവിലെ 11.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സെമിനാറില്‍ കേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.എസ്.റെയ്മണ്‍ മോഡറേറ്റര്‍ ആകും.
കാലടി സംസ്കൃത സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ മേധാവി ഡോ.ആര്‍.രാമചന്ദ്രന്‍ നായര്‍, കേരള സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ മേധാവി ഡോ.ബി.ശോഭനന്‍, യൂണിവേഴ്സിറ്റി കോളേജ് ചരിത്ര വിഭാഗം മുന്‍മേധാവി ഡോ.റ്റി.പി.ശങ്കരന്‍കുട്ടി നായര്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോ.ജി.പ്രേംകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Discussion about this post