തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള പൊതുസേവകര്‍ അവരവരുടെയും കുടുംബാംഗങ്ങളുടെയും ആസ്തികളുടെയും ബാധ്യതകളുടെയും വിവരം ജൂണ്‍ 30 ന് മുമ്പ് ലോകായുക്തയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കണമെന്ന് കേരള ലോകായുക്ത രജിസ്ട്രാര്‍ അറിയിച്ചു.
സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശാധികാര സ്ഥാപനത്തിന്റെയോ അല്ലെങ്കില്‍ സംസ്ഥാന നിയമസഭ പാസാക്കിയ ഏതെങ്കിലും നിയമപ്രകാരമുള്ള സ്റാറ്റ്യൂട്ടറി ബോഡി, സഹകരണസംഘം, കോര്‍പറേഷന്‍, സര്‍ക്കാര്‍ കമ്പനി, ബോര്‍ഡുകള്‍ എന്നിവയുടെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍, കേരള സര്‍ക്കാര്‍ രൂപീകരിച്ച സ്റാറ്റ്യൂട്ടറിയോ അല്ലാത്തതോ ആയ ഒരു കമ്മിറ്റിയിലെയോ ബോര്‍ഡിലെയോ അതോറിറ്റിയിലേയോ കോര്‍പറേഷനിലേയോ അംഗം, സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്റാറ്റ്യൂട്ടറി ബോഡി, കോര്‍പറേഷന്‍, കമ്പനി നിയമപ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ സര്‍വകലാശാല എന്നിവയുടെ സേവനത്തിനോ ഉള്ള ആളുകള്‍ തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലുള്ളവരാണ് പൊതുസേവകരുടെ പരിധിയില്‍ ഉള്‍പ്പെടുക.
സ്റേറ്റ്മെന്റിന്റെ ഫോറംwww.lokayukta.gov.in എന്ന വിലാസത്തിലുണ്ട്. വിശദവിവരങ്ങള്‍ www.prd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Discussion about this post