തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് 2010-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായവരില്‍ തിരഞ്ഞെടുപ്പ് ചെലവ്കണക്ക് നല്‍കാത്ത 10872 പേരെ അയോഗ്യരാക്കിയതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍നായര്‍ അറിയിച്ചു. പഞ്ചായത്ത്രാജ്നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം 9146 പേര്‍ക്കും മുനിസിപ്പാലിറ്റി നിയമത്തിലെ 89-ാം വകുപ്പനുസരിച്ച് 1726 പേര്‍ക്കുമാണ് അയോഗ്യത. ഇവരെ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേയ്ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
ജില്ലാപഞ്ചായത്ത്-159, ബ്ളോക്ക്പഞ്ചായത്ത്-834, ഗ്രാമപഞ്ചായത്ത്-8153, മുനിസിപ്പാലിറ്റി -1140, മുനിസിപ്പല്‍കോര്‍പ്പറേഷന്‍-586 എന്നിങ്ങനെയാണ് അയോഗ്യരാക്കിയവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ പേര്‍ക്ക് അയോഗ്യത തിരുവനന്തപുരം ജില്ലയിലാണ്-1408 (കോര്‍പ്പറേഷന്‍- 248, മുനിസിപ്പാലിറ്റി-87, ജില്ലാപഞ്ചായത്ത്-15, ബ്ളോക്ക്പഞ്ചായത്ത്-85, ഗ്രാമപഞ്ചായത്ത്- 973), കുറവ് കാസറഗോഡും-271 (മുനിസിപ്പാലിറ്റി-61, ജില്ലാപഞ്ചായത്ത്-9, ബ്ളോക്ക് പഞ്ചായത്ത്-31, ഗ്രാമപഞ്ചായത്ത്-170) മറ്റുജില്ലകളിലെ എണ്ണം മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത്, ബ്ളോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ക്രമത്തില്‍. കൊല്ലം-1044 (കോര്‍പ്പറേഷന്‍-84, 59, 8, 71, 822), പത്തനംതിട്ട-547 (79, 11, 52, 405), ആലപ്പുഴ-867 (144, 6, 52, 665), കോട്ടയം-808 (98, 17, 46, 647), ഇടുക്കി-419 (21, 3, 33, 362), എറണാകുളം-1121 (കോര്‍പ്പറേഷന്‍-90, 149, 22, 91, 769), തൃശൂര്‍-900 (കോര്‍പ്പറേഷന്‍-33, 106, 7, 78, 676), പാലക്കാട്-660 (56, 13, 64, 527), മലപ്പുറം-1176 (148, 21, 81, 926), കോഴിക്കോട്-994 (കോര്‍പ്പറേഷന്‍-131, 47, 11, 84, 721), വയനാട്-272 (18, 11, 22, 221), കണ്ണൂര്‍-385 (67, 5, 44, 269). തിരഞ്ഞെടുപ്പില്‍ മത്സരിച്ച 70988 സ്ഥാനാര്‍ത്ഥികളില്‍ യഥാസമയം ചെലവ്കണക്ക് നല്‍കാത്ത 30000-ത്തില്‍പ്പരം പേര്‍ക്ക് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മതിയായ സമയം നല്‍കിയിട്ടും തൃപ്തികരമായ വിശദീകരണമോ, കണക്കോ നല്‍കാത്തവരെയാണ് അയോഗ്യരാക്കിയത്. ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വോട്ടര്‍പട്ടികയില്‍ പേരിനുനേരെ അയോഗ്യതാവിവരം രേഖപ്പെടുത്തും. അയോഗ്യരാക്കിയവരില്‍ ഏതെങ്കിലും അംഗമുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ഒഴിവ് കമ്മീഷനില്‍ അറിയിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അയോഗ്യരായവരുടെ പട്ടിക കമ്മീഷന്‍ വെബ്സെറ്റില്‍ ലഭ്യമാണ് (www.sec.kerala.gov.in) ജില്ലാകളക്ടറേറ്റുകളിലും തദ്ദേശഭരണസ്ഥാപനങ്ങളിലും പട്ടിക വൈകാതെ പരിശോധനയ്ക്ക് ലഭിക്കും.
Discussion about this post