തിരുവനന്തപുരം: ആകാശവാണിയിലെ മുന്‍ അനൌണ്‍സര്‍ മാവേലിക്കര രാമചന്ദ്രനെ കാണാനില്ലെന്ന പരാതിയിന്‍മേല്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ രണ്ടു മാസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി സുഹൃത്തുക്കള്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ശംഖുമുഖത്തിനടുത്തെ ഒരു മുറിയിലായിരുന്നു ഏതാനും വര്‍ഷങ്ങളായി രാമചന്ദ്രന്‍ താമസിച്ചിരുന്നത്. മുംബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇദ്ദേഹം ഇവിടം വിട്ട് പോകുകയായിരുന്നുവെന്നും പറയപ്പെടുന്നു.
Discussion about this post