മലപ്പുറം: തിരൂരില്‍ നാടോടി സംഘത്തില്‍പെട്ട മൂന്നു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമാണ് പോലീസ് പിടിയിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവരില്‍ നിന്നും ലഭിച്ച വിവരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവരില്‍ നിന്നും ലഭിച്ച വിവരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പോലീസ് കസ്റ്റഡയിലായവര്‍ സംഭവ സ്ഥലത്തിന് സമീപം കണ്ട ആളുകളുടെ വിവരങ്ങള്‍ പോലീസിന് നല്‍കിയിരുന്നു. പോലീസ് സംഘം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയായിരുന്നു. കേസിലെ പ്രതിയെ കണ്ടെത്തിയെന്ന് നേരത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
അതേസമയം തിരൂരില്‍ അമ്മയ്ക്കൊപ്പം കടവരാന്തയില്‍ കിടന്നുറങ്ങിയ മൂന്നുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ കോഴിക്കോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ടതു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post