ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരെ മോചിപ്പിച്ചു. ഒരു വര്‍ഷമായി ഇവര്‍ കൊള്ളക്കാരുടെ തടങ്കലിലായിരുന്നു.
ദുബായ് ആസ്ഥാനമായുള്ള ഓയിസ്റര്‍ കമ്പനി ഉപയോഗിച്ചിരുന്ന റോയല്‍ ഗ്രേഡ് എന്ന കപ്പലിലെ ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, ചടയമംഗലം സ്വദേശി മനേഷ് മോഹന്‍, ഇരിങ്ങാലക്കുട സ്വദേശികളായ സ്റാന്‍ലി വിന്‍സെന്റ്, ഡിബിന്‍ ഡേവിഡ്, ഒറ്റപ്പാലം സ്വദേശി മിഥുന്‍ എന്നിവരാണ് മോചിപ്പിക്കപ്പെട്ട മലയാളികള്‍. ഇവരെ സലാലയിലെത്തിച്ച് അവിടെ നിന്നും നാട്ടിലെത്തിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കഴിഞ്ഞ വര്‍ഷംമാര്‍ച്ച് രണ്ടിന് ദുബായില്‍ നിന്ന് എണ്ണ കയറ്റി ഒമാന്‍ വഴി നൈജീരിയയിലേക്ക് പോകവേയാണ് കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്ത്യക്കാരടക്കം 22 ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
Discussion about this post