തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്.പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിനെ കണ്ട് സംസ്ഥാനത്തിന്റെ പ്രതിഷേധം നേരിട്ട് അറിയിക്കുന്നതിനൊപ്പം, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുറ്റക്കാരായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമം അനുസരിച്ച് ശിക്ഷിക്കണമെന്നാണ് അന്നും ഇന്നും കേരളത്തിന്റെ നിലപാട്. ഇറ്റാലിയന്‍ നിലപാട് കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post