തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിവില്‍ സപ്ലൈസ് വഴി ഡീസല്‍ വാങ്ങാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു.
സിവില്‍ സപ്ലൈസ് വഴി കെഎസ്ആര്‍ടിസിയുടെ പമ്പുകളില്‍ ഡീസല്‍ നിറയ്ക്കാനാണ് തീരുമാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായും ഭാരത് പെട്രോളിയം കോര്‍പറേഷനുമായും ഇതു സംബന്ധിച്ച് ധാരണയായിരുന്നു. നിലവില്‍ കെഎസ്ആര്‍ടിസിക്ക് പൊതുവിപണിയിലേതിനേക്കാള്‍ ലീറ്ററിന് 14 രൂപ അധികം നല്‍കേണ്ട അവസ്ഥയാണ്.
Discussion about this post