ന്യൂഡല്‍ഹി: സ്ത്രീസംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ലൈംഗികാതിക്രമം എന് വാക്കിനു പകരം ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കും. ഒളിഞ്ഞുനോട്ടം, സ്ത്രീയുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കല്‍, അശ്ലീല പരാമര്‍ശം എന്നിവ ജാമ്യമില്ലാ കുറ്റമാണ്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ ജീവച്ഛവമാവുകയോ മരിക്കുകയോ ചെയ്താല്‍ പ്രതിക്കോ പ്രതികള്‍ക്കോ വധശിക്ഷ നല്‍കും. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറച്ചു. അതേസമയം തെറ്റായ ആരോപണം ഉന്നയിക്കുന്നവരെ ശിക്ഷിക്കുമെന്ന നിയമവ്യവസ്ഥ എടുത്തുകളഞ്ഞു.
ബില്ലിലെ വ്യവസ്ഥകളെ സംബന്ധിച്ച് സമവായമാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭാ ഉപസമിതിക്കു വിട്ടത്. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ആയി കുറയ്ക്കുന്നതിനെതിരെ ശിശുക്ഷേമ വകുപ്പ് രംഗത്തെത്തിയിരുന്നു. പ്രായം കുറയ്ക്കുന്നത് അതിക്രമം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ എന്നായിരുന്നു വാദം. എന്നാല്‍ ഈ വാദം ഉപസമിതി തള്ളി. ലൈംഗികാതിക്രമം എന്ന വാക്കിനു പകരം ബലാത്സംഗം എന്ന വാക്കായിരിക്കും ഇനി ഉപയോഗിക്കുക.
Discussion about this post