തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തി. ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ നിര്‍ദേശത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സര്‍വീസിലുളളവര്‍ക്ക് നിര്‍ദേശം ബാധകമല്ലാത്തതിനാല്‍ യുവജനങ്ങളെ ബാധിക്കില്ലെന്നും യുവജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ബജറ്റില്‍ പറയുന്നു. അടുത്ത മാസം ഒന്നു മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത് ബാധകമാകും. നിലവില്‍ സര്‍വീസില്‍ ഉള്ളവര്‍ക്ക് നിര്‍ദേശം ബാധകമാകില്ല. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിന് ആനുപാതികമായി പിഎസ് സി റിക്രൂട്ട്മെന്റിനുള്ള പ്രായപരിധിയും ഒരു വയസ് കൂട്ടിയിരുന്നു. അതേസമയം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
Discussion about this post