തിരുവനന്തപുരം: പാരിസ്ഥിതിക അനുമതി ലഭിച്ചാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങുമെന്ന് മന്ത്രി കെ. ബാബു. നിയമസഭയുടെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്നു വര്‍ഷത്തിനകം തുറമുഖം പൂര്‍ത്തിയാക്കാനാകും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 420 കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. ഈ സാമ്പത്തികവര്‍ഷം 226 കോടി രൂപ ചെലവിടും. പരസ്ഥിതി ആഘാത പഠനത്തിനായി നിയോഗിച്ച രണ്ട് ഏജന്‍സികളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടി. ഒരുമാസത്തിനകം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്ക് അപേക്ഷ സമര്‍പിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post