കോട്ടയം: കോട്ടയം ജില്ലാ ആശുപത്രി 500 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിന് വിശദമായ മാസ്റര്‍പ്ളാന്‍ തയ്യാറാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വികസന പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനുവേണ്ട അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദനെ ചുമതലപ്പെടുത്തി. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റ്, മെഡിക്കോ സിനര്‍ജി എന്നീ കമ്പനികളാണ് മാസ്റര്‍പ്ളാന്‍ തയ്യാറാക്കുക. നിലവിലെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ സ്ഥലം കണ്ടെത്തി ബഹുനില കെട്ടികം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. മാസ്റര്‍ പ്ളാനിന്റെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി വിവിധ ഫണ്ടുകള്‍ വിനിയോഗിച്ചാകും പദ്ധതി നടപ്പിലാക്കുക.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നിസാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജോര്‍ജ് എസ്. പാലമറ്റം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സാലി ജോര്‍ജ്, മുനിസിപ്പല്‍ കൌണ്‍സിലര്‍ സിന്‍സി പാറേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post