കൊച്ചി: രാജാക്കാട് ബസപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന പരീക്ഷകള്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല മാറ്റിവയ്ക്കും. ഇവരുടെ അവസാന സെമസ്റര്‍ പരീക്ഷയാണു മാറ്റിവയ്ക്കുന്നത്. അതേസമയം, യൂണിവേഴ്സിറ്റിയുടെ കീഴിലെ മറ്റു കോളജുകളിലെ പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. സപ്ളിമെന്ററി പരീക്ഷകള്‍ എഴുതുന്നവരും ഏപ്രിലിലെ പരീക്ഷ എഴുതണം.
നാളെ ചേരുന്ന യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനം അംഗീകരിക്കണം. ഇതു സംബന്ധിച്ച് ഇവര്‍ പഠിക്കുന്ന വെള്ളനാട് സാരാഭായ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി അധികൃതരുടെ അഭ്യര്‍ഥന മാനിച്ചാണു പരീക്ഷകള്‍ മാറ്റി വയ്ക്കുന്നത്. അപകടത്തില്‍പെട്ടവര്‍ ബിടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചിലെ വിദ്യാര്‍ഥികളാണ്.
Discussion about this post