ന്യൂഡല്‍ഹി: ഏറെ വിവാദങ്ങളുണ് ടാക്കിയ, 2004 ലെ ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് ബലം പകര്‍ന്നുകൊണ് ട് എന്‍.ഐ.എ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട മുംബൈ സ്വദേശി ഇഷ്‌റത്ത് ജഹാനും കൂടെയുണ് ടായിരുന്നവരും ലഷ്‌കര്‍ ഇ തോയിബ ചാവേറുകളായിരുന്നുവെന്ന് ഭീകരാക്രമണക്കേസില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അമേരിക്കയില്‍ എന്‍.ഐ. എ സംഘത്തോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. മലയാളിയായ പ്രാണേഷ് കുമാറിനൊപ്പമാണ് ഇഷ്‌റാത്ത് ജഹാന്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്.
ലഷ്‌കര്‍ കമാന്‍ഡര്‍ മുസമ്മില്‍ ആണ് ഇഷ്‌റത്തിനെ റിക്രൂട്ട് ചെയ്‌തതെന്നും ഹെഡ്‌ലി എന്‍ഐഎയോട് പറഞ്ഞു. ഗുജറാത്തില്‍ സ്‌ഫോടനം നടത്താനും പ്രമുഖരെ വധിക്കാനുമാണ് ഇഷ്‌റത്തിനേയും കൂട്ടാളികളേയും മുസമ്മില്‍ അയച്ചത്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാനാണ് ഇവര്‍ അഹമ്മദാബാദില്‍ എത്തിയത് എന്നാണ് ഗുജറാത്ത് പോലീസ് പറഞ്ഞിരുന്നത്. ഇത് ശരി വക്കുന്ന രീതിയിലാണ് ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍. ഇഷ്‌റത്ത് തീവ്രവാദിയായിരുന്നുവെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഇഷ്‌റത്തിന്റേയും പ്രാണേഷ്‌കുമാറിന്റേയും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഇഷ്രത്ത് ലഷ്‌കര്‍ പ്രവര്‍ത്തകയാണെന്നു സംഘടനയുടെ മുഖപത്രമായ ഗസ് വ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ 2007 ല്‍ ലഷ്‌കര്‍ ഈ പരാമര്‍ശം പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്‌തു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജാവേദ് ഷെയ്‌ഖെന്ന പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ് പിള്ള പരാതിയുമായി രംഗത്തു വന്നപ്പോഴായിരുന്നു ലഷ്‌കറിന്റെ ഖേദപ്രകടനം. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും സംഭവത്തെക്കുറിച്ചു സിബിഎൈ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു ഗോപിനാഥ് പിള്ള സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് ഇഷ്രത്തിന്റെ മാതാവ് ഷമിമ കസര്‍ ഗുജറാത്ത് ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. ദുബായില്‍ വച്ചാണ് പ്രാണേഷ് കുമാര്‍ ജാവേദെന്ന പേര് സ്വീകരിച്ച് ലഷ്‌കര്‍ അംഗമാകുന്നതെന്നു ഗുജറാത്ത് പൊലീസും കേന്ദ്രസര്‍ക്കാരും ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. ജാവേദിന് ഒന്നില്‍ കൂടുതല്‍ പാസേ്‌പാര്‍ട്ട് ഉണ്‌ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.2004 ജൂണ്‍ 15 നാണ് ഇഷ്രത്ത്, ജാവേദ്, പാക് സ്വദേശികളായ അജ്‌മദ് അലി, ജിഷന്‍ ജൊഹര്‍ അബ്ദുള്‍ ഘനി എന്നിവര്‍ പൊലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്. അഹമ്മദാബാദില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്‌ടായിയെന്നാണ് പോലീസ് ഭാഷ്യം.
2004ലാണ് വാഹനപരിശോധനയ്‌ക്കിടെ പോലീസുമായുണ്‌ടായ ഏറ്റുമുട്ടലില്‍ അഹമ്മദാബാദില്‍ നസ്രത്തും മലയാളിയായ പ്രാണേഷ് കുമാറെന്ന ജാവേദും രണ്‌ടു പാക്കിസ്ഥാനികളുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടത്. സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരു ന്നു. നിരപരാധികളെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ആരോപണം ഗുജ റാത്ത് പോലീസിന്റെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്‌ത്തിയിരുന്നു.
ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രത്തിന്റെ അമ്മ ഷമീമ കൊസാര്‍ ആഭ്യന്തരമന്ത്രി പി.ചിംബരത്തോടു സഹായം അഭ്യര്‍ത്ഥിച്ചു. പുതിയ വിവാദത്തേക്കുറിച്ച് ഷമീമ, ചിംബരത്തോടു വിശദീകരണം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലഷ്‌കറുമായി തന്റെ മകള്‍ക്കുള്ള ബന്ധം വ്യക്തമാക്കണമെന്നും 2004ല്‍ പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണ് തന്റെ മകള്‍ കൊല്ലപ്പെട്ടതെന്നും ഷമീമ ആവര്‍ത്തിച്ചു പറഞ്ഞു.
ഇസ്രത്തിന്റെ മരണത്തേക്കുറിച്ച് സിബിഐ അന്വേഷണിക്കണമെന്ന തന്റെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കാനിരിക്കേ തന്റെ ആവശ്യം അട്ടിമറിയ്‌ക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും ഷമീമ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗുജറാത്ത് കോടതി സംഭവത്തേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്‌ട്. ഇതിനിടെയാണ് ഇപ്പോള്‍ ഹെഡ്‌ലി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രിയെ സമീപിക്കുമെന്നും വിവാദത്തേക്കുറിച്ചു വ്യക്തത തേടുമെന്നും അവര്‍ പറഞ്ഞു.
Discussion about this post